ട്വിറ്ററിന്‍റെ മൂല്യം ഇടിഞ്ഞു; ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്ന് മസ്‌ക്
സാൻഫ്രാസിസ്കോ: ട്വിറ്ററിന്‍റെ മൂല്യം ഇടിഞ്ഞു. അഞ്ച് മാസം മുമ്പ് ടെസ്ല സിഇഒ എലോൺ മസ്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങുമ്പോൾ മൂല്യം 44 ബില്യൺ ഡോളറായിരുന്നു. എന്നാൽ നിലവിൽ ട്വിറ്ററിന്‍റെ മൂല്യം അതിന്‍റെ പകുതിയിൽ താഴെയാണ്. നിലവിൽ 20 ബില്യൺ ഡോളറാണ് ട്വിറ്ററിന്‍റെ മൂല്യം. കമ്പനിയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്ന് ജീവനക്കാർക്ക് അയച്ച കുറിപ്പിൽ മസ്ക് പറഞ്ഞു. ട്വിറ്റർ വളരെ വേഗത്തിൽ പുനർരൂപകൽപ്പന ചെയ്യുന്നുണ്ടെന്നും കമ്പനി പാപ്പരാകാതിരിക്കാൻ സമൂലമായ മാറ്റങ്ങൾ ആവശ്യമാണെന്നും മസ്ക് പറഞ്ഞു.