കശ്മീരില്‍ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ മരിച്ചു
ഡെറാഡൂൺ: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ രണ്ട് കുട്ടികൾ മരിച്ചു. ഉദ്ധംപുര്‍ ജില്ലയിലെ സമോള്‍ ഗ്രാമത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മൂന്നും, രണ്ടും വയസ്സുള്ള രണ്ട് കുട്ടികൾ മരിച്ചു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും വെള്ളപ്പൊക്കം നാശം വിതച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലാണ് മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും ഉണ്ടായത്. റായ്പൂർ ബ്ലോക്കിലെ സർഖീത് ഗ്രാമത്തിൽ പുലർച്ചെ 2.45 ഓടെയാണ് മേഘവിസ്ഫോടനം നടന്നത്. വിവരമറിഞ്ഞ് സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഗ്രാമത്തിൽ കുടുങ്ങിയ എല്ലാവരെയും ഒഴിപ്പിച്ചതായും ചിലരെ സമീപത്തെ റിസോർട്ടിലേക്ക് മാറ്റിയതായും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. ഡെറാഡൂണിലെ തപ്കേശ്വർ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള തമസ നദിയിലെ ജലനിരപ്പ് കനത്ത മഴയെ തുടർന്ന് ഉയരുകയാണ്. ഇതേ തുടര്‍ന്ന് മാതാ വൈഷ്‌ണോ ദേവി ഗുഹാ യോഗ ക്ഷേത്രവുമായും തപ്‌കേശ്വര്‍ മഹാദേവ ക്ഷേത്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് വിവരം. എന്നാല്‍, മേഘവിസ്‌ഫോടനത്തിലും മിന്നല്‍പ്രളയത്തിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.