കുങ്കിയാനകൾ ഇന്ന് ചിന്നക്കനാലിലെത്തും; തുടർ നടപടികളുമായി വനം വകുപ്പ്
ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ തളക്കാൻ രണ്ട് കുങ്കി ആനകൾ കൂടി ഇന്ന് ചിന്നക്കനാലിലെത്തും. കോന്നി സുരേന്ദ്രനും കുഞ്ചുവുമാണ് വരുന്ന കുങ്കി ആനകൾ. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ആനയെ മയക്കുവെടി വയ്ക്കുകയല്ലാതെയുള്ള മറ്റ് നടപടികൾ വനംവകുപ്പ് തുടരും. ഹർജി പരിഗണിക്കുന്ന 29ന് എടുക്കുന്ന തീരുമാനമനുസരിച്ചായിരിക്കും നടപടി. കോടതി നടപടിയിൽ പ്രതിഷേധിച്ച് അരിക്കൊമ്പൻ്റെ ആക്രമണം ശക്തമായ ബിഎൽ റാവിൽ രാവിലെ പ്രതിഷേധം നടക്കും. ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിന്‍റെ കണക്കെടുപ്പ് വനംവകുപ്പ് ഇന്ന് ആരംഭിക്കും.