രാജ്യത്ത് രണ്ട് വാക്‌സിനുകൾക്ക് കൂടി അനുമതി

രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് കൂടി അനുമതി. കോവോവാക്‌സിൻ, കോർബെവാക്‌സിൻ എന്നിവയാണ് പുതുതായി അനുവദിച്ച വാക്‌സിനുകൾ. സിഡിഎസ്സിഒ ആണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതായി ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവോവാക്സിൻ നിർമിച്ചിരിക്കുന്നത്. ബയോളജിക്കൽ ഇ ആണ് കോർബെവാക്സിൻ നിർമിച്ചിരിക്കുന്നത്. കൊവിഡ് ചികിത്സയ്ക്കുള്ള നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. കൊവിഡ് മരുന്നുകളുമായി ബന്ധപ്പെട്ട വിദ​ഗ്ധ സമിതിയാണ് ഇക്കാര്യം ശുപാർശ ചെയ്തത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ആണ് കൊവിഡ് വാക്സിനുകളായ കോവോവാക്‌സ്, കോർബെവാക്‌സ്, എന്നിവയ്ക്ക് അടിയന്തര ഉപയോഗ അനുമതി നൽകിയത്.

Related Posts