തൃശ്ശൂർ ഇരിഞ്ഞാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ടു പേർ മരിച്ചു
ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ പരേതനായ ശങ്കരന്‍ മകന്‍ ബിജു (42) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം നിഷാന്തും ബിജുവും രാത്രി ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നു.ബസ് സ്റ്റാൻഡിന് സമീപമുള്ള നിശാന്തിന്റെ കടയിൽ വച്ചാണ് മദ്യം കഴിച്ചത്. കുഴഞ്ഞു വീണ ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന ബിജുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ ബിജുവും മരിച്ചു. നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട് .അവർ കഴിച്ച് മദ്യത്തിൻറെ സാമ്പിളുകൾ പോലീസ് ശേഖരിച്ച് ലാബിലേക്ക് ടെസ്റ്റിനു അയച്ചു. ലാബിലെ പരിശോധനയ്ക്കു ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.