പാലക്കാട് രണ്ട് പൊലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: കാണാതായ പൊലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേര്‍ന്ന വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസും അശോകനുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരെയും കാണാതായത്. ഊര്‍ജ്ജിതമായ അന്വേഷണം പൊലീസ് നടത്തി വരവേയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Related Posts