അത്താണിയില്‍ വാഹനം ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ
കൊച്ചി: നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. രാവിലെ 7 മണിയോടെ അത്താണി കാം കോയ്ക്ക് മുന്നിലായിരുന്നു അപകടം. കാംകോയിലെ ജീവനകാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ്പ് വാൻ ഇടിക്കുകയായിരുന്നു.
കാം കോയിലെ കാൻ്റീൻ ജീവനക്കാരാണ് ഇവർ. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ തെറിച്ചുവീണു. വാഹനത്തിനടിയിൽ പെട്ട ഒരാളെ പിക്കപ്പ് വാൻ വലിച്ചുകൊണ്ടുപോയി. വാഹനത്തിന്റെ ഡ്രൈവർ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ച രണ്ടുപേരുടേയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.