യു. എ. ഇ . എക്സ്ചേഞ്ച് സെന്റർ കുവൈറ്റിന്റെ പുതിയ ശാഖ മെഹബൂല ബ്ലോക്ക് 2 -ൽ പ്രവർത്തനം ആരംഭിച്ചു

കുവൈറ്റ് : കുവൈറ്റിലെ ധനവിനിമയ രംഗത്തെ പ്രമുഖ സ്ഥാപനമായ യു. എ. ഇ . എക്സ്ചേഞ്ച് സെന്റർ കുവൈറ്റിന്റെ പുതിയ ശാഖ മെഹബൂല ബ്ലോക്ക് 2 -ൽ പ്രവർത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം മാനേജിംഗ് പാർട്ണർ മുഹമ്മദ് അൽ ഹമൂദ് അൽ മുഹറബ് അൽ ഹമൂദ് നിർവഹിച്ചു. കമ്പനി ജനറൽ മാനേജർ കൃഷ്ണ കുമാർ, ഓപ്പറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എറിക് എഞ്ചിനീയർ മറ്റു വിവിധ വിഭാഗങ്ങളിലെ മേധാവികളും സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കമ്പനിയുടെ പ്രധാന സേവനങ്ങളായ തൽക്ഷണ അക്കൗണ്ട് ട്രാൻസ്ഫർ, ക്യാഷ് പിക്കപ്പ്, ഇ വാലറ്റ് ട്രാൻസ്ഫർ, ഫോറിൻ കറൻസി എക്സ്ചേഞ്ച്, കോർപ്പറേറ്റ് റെമിറ്റൻസ്, മൊബൈൽ ആപ്ലിക്കേഷൻ മുതലായ സേവനങ്ങളും പുതിയ ബ്രാഞ്ചിൽ ലഭ്യമാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു. സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായും കുവൈറ്റിൽ വളരെ പരിചിതമായ ബ്രാൻഡ് ആയതിനാൽ തന്നെ ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മാനേജ്‌മെന്റ് അറിയിച്ചു .

uae exchange 2.jpeg

Related Posts