സുഹൈൽ നക്ഷത്രത്തെ പ്രതീക്ഷിച്ച് യുഎഇ; താപനില കുറഞ്ഞേക്കും
യു എ ഇ: സുഹൈൽ നക്ഷത്രം (അല്ലെങ്കിൽ കനോപസ്) അറബ് ലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നക്ഷത്രമാണ്. നാടോടിക്കഥകൾ അനുസരിച്ച് ഇത് വേനൽക്കാലത്തിന്‍റെ അവസാനത്തെയും മരുഭൂമിയിലെ തണുത്ത ദിവസങ്ങളുടെ ക്രമാനുഗതമായ ആരംഭത്തെയും സൂചിപ്പിക്കുന്നു. ഓഗസ്റ്റ് 24ന് പുലർച്ചെ മുതൽ യു എ ഇയുടെയും മധ്യ അറേബ്യയുടെയും തെക്കുകിഴക്കൻ ചക്രവാളത്തിൽ സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി യു എ ഇ ജ്യോതിശാസ്ത്രജ്ഞൻ പറഞ്ഞു.