ഇന്ത്യയിൽ നിന്ന് യാത്രാവിലക്കുള്ള മറ്റു ഗൾഫ്‌ രാജ്യങ്ങളിലെ പ്രവാസികൾക്ക്‌ ദോഹ ഇടത്താവളമാകുന്നു.

ദോഹ:

ഖത്തറിൻ്റെ പുതിയ ട്രാവൽ നയം മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് പോകുവാൻ ഇന്ത്യക്കാർക്ക് ഉപകാരപ്രദ മാകുന്നു.ഇന്ത്യയിൽ നിന്ന് യു.എ.ഇ, സൗദി പോലുള്ള രാജ്യങ്ങളിലേക്ക് നേരിട്ടുള്ള യാത്ര വിലക്ക് തുടരുകയാണ്. വാക്‌സിൻ എടുത്തവർക്കും ഈ രാജ്യങ്ങളിൽ പ്രവേശനമില്ല.ഇടത്താവള രാജ്യങ്ങളിലൂടെ ഈ രാജ്യങ്ങളിൽ എത്താനാണ് പ്രവാസികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ട്രാവൽ നയം വന്നതോടെ വാക്‌സിൻ എടുത്ത ഇന്ത്യൻ പ്രവാസികൾക്ക്‌ ആശ്രയിക്കാവുന്ന ഒരു ഇടത്താവളമാകുന്നു ദോഹ. ഖത്തർ അനുവദിക്കുന്ന ഒരു മാസത്തെ സൗജന്യ ഓൺ അറൈവൽ വിസയിൽ എത്തി 14 ദിവസം കഴിഞ്ഞാൽ ഖത്തറിൽ നിന്നുള്ളവരായി പരിഗണിച്ച് യു.എ.ഇ ,സൗദി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാവുന്നതാണ്. ഓൺ അറൈവൽ വിസയിൽ ഖത്തറിൽ എത്തുമ്പോൾ റിട്ടേൺ ടിക്കറ്റായി പോകേണ്ട രാജ്യത്തേക്കുള്ള രേഖകൾ കരുതണം ഖത്തറിൽ താമസിക്കാനുള്ള ഹോട്ടൽ രേഖകകളും സന്ദർശകൻ കാണിക്കേണ്ടതുണ്ട്. ഖത്തർ അംഗീകൃത വാക്‌സിൻ ആയിരിക്കണം എടുത്തിരിക്കുന്നത്. ഓൺ അറൈവൽ വിസയിൽ ഖത്തറിൽ എത്തുന്നവർക്ക് ഇഹ്തിറാസ് പോർട്ടലിൽ പ്രീ രെജിസ്ട്രേഷൻ നിർബന്ധമാണ്. ഒപ്പം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലും ഖത്തറിലെത്തിയ ശേഷവും (റെഡ് ലിസ്റ്റിലുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്) ആർ ടി പി സി ആർ ടെസ്റ്റിന് വിധേയമായി റിപ്പോർട്ട് നെഗറ്റീവ് ആയിരിക്കണം.

Related Posts