സൂപ്പർ താരങ്ങൾക്ക് യു എ ഇ ഗോൾഡൻ വിസ നൽകി ആദരിച്ചു.

മലയാളത്തിന്റെ പ്രിയ താരങ്ങൾ മമ്മൂട്ടിയേയും മോഹൻലാലിനെയും യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ചു. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറാഫാ അൽ ഹമ്മാദിയാണ് 10 വർഷത്തെ കാലാവധിയുള്ള വിസ ഇരു താരങ്ങൾക്കും കൈമാറിയത്. പ്രമുഖ വ്യവസായി എം എ യൂസഫലിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

Related Posts