യുഎഇ പ്രസിഡണ്ടിൻ്റെ സഹോദരൻ ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

അബുദാബി: യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരൻ ഷെയ്ഖ് സഈദ് ബിൻ സെയ്ദ് അൽ നഹ്യാൻ അന്തരിച്ചു. അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായിരുന്നു ഷെയ്ഖ് സഈദ് ബിൻ സെയ്ദ് അൽ നഹ്യാൻ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം.

ഷെയ്ഖ് സഈദിൻ്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പതാകകളും താഴ്ത്തിക്കെട്ടും. ജുലൈ 29 ശനിയാഴ്ച്ച വരെയാണ് ദുഃഖാചരണം.

Related Posts