പാക്കിസ്ഥാനിൽ 79000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി യുഎഇ
അബുദാബി: സാമ്പത്തിക സഹകരണ രംഗത്ത് പാക്കിസ്ഥാനുമായി കൂടുതൽ അടുക്കാൻ യു എ ഇ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ വിവിധ കമ്പനികളിലായി 79000 കോടി രൂപ നിക്ഷേപിക്കാൻ യു എ ഇ തയ്യാറെടുക്കുന്നുവെന്നാണ് സൂചന. സാധ്യമായ എല്ലാ മേഖലകളിലും സഹകരണം ഉറപ്പാക്കുക, പുതിയ നിക്ഷേപ മേഖലകൾ തിരിച്ചറിയുക, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് യു എ ഇ യുടെ ഏറ്റവും പുതിയ നീക്കം. പ്രകൃതി വാതകം, ഊർജ്ജ മേഖല, പുനരുപയോഗ ഊർജ്ജം, ആരോഗ്യ മേഖല, ബയോടെക്നോളജി, കാർഷിക സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, വിവരസാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.