യുഎഇ 60 ദിവസത്തെ വിസ നൽകുന്നത് പുനരാരംഭിച്ചു
യുഎഇ: യു.എ.ഇ.യിൽ 60 ദിവസത്തെ വിസിറ്റിംഗ് വിസ വിതരണം പുനരാരംഭിച്ചതായി ട്രാവൽ ഏജന്‍റുമാർ സ്ഥിരീകരിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ വിജ്ഞാപനം അനുസരിച്ച് ഒക്ടോബർ 3 മുതൽ പ്രാബല്യത്തിൽ വന്ന അഡ്വാൻസ്ഡ് വിസ സിസ്റ്റം എന്നറിയപ്പെടുന്ന വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമാണിത്. 90 ദിവസത്തെ ടൂറിസ്റ്റ് വിസ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്നാണ് 60 ദിവസത്തെ വിസ വീണ്ടും നൽകി തുടങ്ങിയത്. എന്നാൽ 60 ദിവസത്തെ വിസ നീട്ടാൻ കഴിയില്ല. ആവശ്യമെങ്കിൽ 30 ദിവസത്തെ വിസ നീട്ടാൻ കഴിയും.