'ഹൈദ്ര'; ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യുഎഇ

അബുദാബി: ലോകത്തിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ. അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ ബോട്ടിന് ഹൈദ്ര എന്നാണ് പേര് നൽകിയിട്ടുള്ളത്. 4 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള ഹൈദ്രയെ യുഎഇ തീരദേശ സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഉപയോഗിക്കും. ജലശുദ്ധീകരണ പ്ലാന്‍റുകൾ, സ്വകാര്യ ദ്വീപുകൾ, സൂപ്പർ യോട്ടുകൾ മുതലായവയുടെ സംരക്ഷണത്തിനും ഇത് ഉപയോഗിക്കും.

Related Posts