ചെറുതുരുത്തി വില്ലേജ് ഓഫീസിന് മുൻപിൽ യു ഡി എഫ് ധർണ്ണ നടത്തി.
വയനാട്ടിലെ മുട്ടിൽ ഉൾപ്പെടെ 8 ജില്ലകളിലായി നടന്നിട്ടുള്ള വനംകൊള്ളയിൽ 250 കോടിയുടെ അഴിമതി നടത്തുകയും, കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തി അന്വേഷണം അട്ടിമറിക്കുന്നു എന്ന ആരോപണം ഉന്നയിച്ചും, വനം,റവന്യു വകുപ്പുകളുടെ കെടുകാര്യസ്ഥതയെ കുറിച്ചും ജുഡിഷണൽ അന്വഷണം ആവശ്യപ്പെട്ടുകൊണ്ടും യു ഡി ഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതുരുത്തി വില്ലേജ് ഓഫിസിന്ന് മുന്നിൽ ധർണ്ണ നടത്തി.
യു ഡി എഫ് ചെയർമാൻ എം. വി.സുലൈമാന്റെ ആധ്യക്ഷതയിൽ നടന്ന ധർണ്ണ ഡി സി സി അംഗം എം. മുരളീധരൻ ഉൽഘാടനം ചെയ്യ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ യു ബഷീർ,മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി കെ സൈദലവി, യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എ അബ്ദുൽ കരീം, എം എ മുഹമ്മദ്‌ഇക്ബാൽ, നൗഷാദ് , വി എം. ജാഫർ, കെ മോഹൻദാസ്, പി എ. ഷാഹിർ,വി എ നൗഷാദ്, പി എ. മുഹമ്മദാലി എന്നിവർ സംസാരിച്ചു.