ഇസ്ലാമാബാദിൻ്റെ ആകാശത്ത് യു എഫ് ഒ കണ്ടെത്തി; ഇൻ്റർനെറ്റിൽ വൈറലായി വീഡിയോ
പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൻ്റെ ആകാശത്ത് നിഗൂഢമായി പറക്കുന്ന അജ്ഞാത വസ്തുവിനെ (യു എഫ് ഒ) കണ്ടെത്തി. ഒരു യു എഫ് ഒ ഹണ്ടറാണ് അജ്ഞാത വസ്തുവിൻ്റെ ദൃശ്യങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചത്.
ഡ്രോൺ പറത്തുന്നതിന് ഇടയിലാണ് പറക്കുന്ന അജ്ഞാത വസ്തുവിനെ അർസ്‌ലാൻ വാരയ്‌ച്ച് കണ്ടെത്തിയത്. 13 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് അയാൾ പകർത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
ട്രയാംഗിൾ രൂപത്തിലുള്ള യു എഫ് ഒ യെ നിരീക്ഷിക്കാൻ വാരയ്ച്ച് ചെലവഴിച്ചത് രണ്ട് മണിക്കൂറാണെന്ന് സൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. ബർമിംഗ്ഹാമിൽ നിന്നുള്ള ഈ 33 കാരൻ യു എഫ് ഒ യെ പല ആംഗിളുകളിൽ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്.
നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ കറുത്തുരുണ്ട പാറ പോലെ തോന്നിക്കുന്ന യു എഫ് ഒ സൂം ചെയ്‌തു നോക്കിയപ്പോൾ ത്രികോണത്തിന്റെ ആകൃതിയിലാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതായി വാരയ്‌ച്ച് പറഞ്ഞു.