യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു

വിവാദങ്ങൾ നിറഞ്ഞ മൂന്ന് വർഷത്തെ പ്രീമിയർഷിപ്പിന് ആണ് അന്ത്യം ആയത്

യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു, വിവാദങ്ങൾ നിറഞ്ഞ മൂന്ന് വർഷത്തെ പ്രീമിയർഷിപ്പിന് ആണ് അന്ത്യം ആയത്.

കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇപ്പോൾ ആരംഭിക്കണമെന്നും അടുത്ത ആഴ്ച ടൈംടേബിൾ പ്രഖ്യാപിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് സംസാരിച്ച ബോറിസ് ജോൺസൺ അറിയിച്ചു .

പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരും .സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുള്ള പിന്തുണയുടെ അഭാവമാണ് രാജിക്ക് പ്രധാന കാരണം.

"ലോകത്തിലെ ഏറ്റവും മികച്ച ജോലി ഉപേക്ഷിക്കുന്നതിൽ തനിക്ക് സങ്കടമുണ്ടെന്ന്" ജോൺസൺ പറഞ്ഞു, എന്നാൽ രാഷ്ട്രീയത്തിൽ "ആരും ദീർഘകാലം ഒഴിച്ചുകൂടാനാവാത്തവരല്ല" എന്ന വസ്തുത അംഗീകരിക്കുന്നതായും അദ്ധേഹം അറിയിച്ചു .

തനിക്കെതിരെ തിരിഞ്ഞ സ്വന്തം ഭരണകക്ഷിയിലെ അംഗങ്ങൾക്കെതിരെ ശക്തമായ പ്രതികരണം നടത്തിയാണ് അദ്ധേഹം സംസാരം അവസാനിപ്പിച്ചത് .

Related Posts