ഉക്രൈൻ ശാശ്വത സമാധാന പ്രമേയ വോട്ടെടുപ്പ്; വിട്ടുനിന്ന് ഇന്ത്യ
ന്യൂയോര്‍ക്ക്: റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ, ശാശ്വത സമാധാനത്തിനായി ഐക്യരാഷ്ട്രസഭ അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഉക്രൈനും അവരെ പിന്തുണക്കുന്നവരും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയം 193 അംഗ യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് യുഎൻ ജനറൽ അസംബ്ലിയിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ അനുകൂലിച്ച് 141 രാജ്യങ്ങൾ വോട്ട് ചെയ്തപ്പോൾ ഏഴ് രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യയടക്കം 32 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇരു രാജ്യങ്ങളും ശത്രുത അവസാനിപ്പിച്ച് നയതന്ത്രപരമായി മുന്നോട്ട് പോകണമെന്ന് ഇന്ത്യ പറഞ്ഞു.