സൈനിക ആസ്ഥാനം തകർത്തെന്ന് റഷ്യ; അഞ്ച് റഷ്യൻ വിമാനങ്ങളും ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് ഉക്രയ്ൻ
ഉക്രേനിയൻ സൈനിക താവളങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈൽ ആക്രമണത്തിലൂടെ നിർവീര്യമാക്കിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. അതേസമയം, ശക്തമായി തിരിച്ചടിച്ചെന്നും അഞ്ച് റഷ്യൻ വിമാനങ്ങളും ഹെലികോപ്റ്ററുകളും തകർത്തെന്നും ഉക്രയ്ൻ അവകാശപ്പെട്ടു.
സൈനിക ആസ്ഥാനത്തിനും വിമാനത്താവളങ്ങൾക്കും കൈവ്, ഖാർകോവ്, നിപ്പർ എന്നിവയ്ക്ക് സമീപമുള്ള സൈനിക വെയർഹൗസുകൾക്കും നേരെ റഷ്യ മിസൈലുകൾ തൊടുത്തുവിട്ടതായി ഉക്രയ്ൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റൺ ഗെരാഷ്ചെങ്കോ പറഞ്ഞു.
യുദ്ധം തുടങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും ആക്രമണത്തെപ്പറ്റി ഔദ്യോഗികമായി പ്രതികരിക്കുന്നത്.