ഉക്രയ്ൻ യുദ്ധം: ഇതുവരെ 100 ബില്യൺ ഡോളറിൻ്റെ നാശനഷ്ടങ്ങൾ

റഷ്യൻ ആക്രമണത്തിൽ രാജ്യത്ത് ഇതുവരെ 100 ബില്യൺ ഡോളറിൻ്റെ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് ഉക്രയ്ൻ. അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും മറ്റ് ഭൗതിക ആസ്തികളും നശിച്ചതിൻ്റെ കണക്കാണ് ഇതെന്ന് ഉക്രയ്നിലെ ഉന്നത സർക്കാർ സാമ്പത്തിക ഉപദേഷ്ടാവ് ഒലെഗ് ഉസ്റ്റെങ്കോ പറഞ്ഞു. റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള നാശനഷ്ടങ്ങളുടെ കണക്ക് ഇതിൽപ്പെടും.

ഉക്രേനിയൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്‌കിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആണ് ഒലെഗ് ഉസ്റ്റെങ്കോ. പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ എക്കണോമിക്‌സ് സംഘടിപ്പിച്ച ഓൺലൈൻ പരിപാടിക്കിടെയാണ് ഇതുവരെയുള്ള കെടുതികളുടെ സാമ്പത്തിക ആഘാതത്തെപ്പറ്റി ഉസ്റ്റെങ്കോ വിശദീകരിച്ചത്. 50 ശതമാനം ഉക്രേനിയൻ വ്യാപാര സ്ഥാപനങ്ങളും പൂർണമായും അടച്ചുപൂട്ടാൻ യുദ്ധം കാരണമായി. ബാക്കി പകുതിയും പ്രവർത്തിക്കുന്നത് അവയുടെ ശേഷിയിലും താഴെയാണ്.

Related Posts