തനിമ കുവൈറ്റിന്റെ ബാനറിൽ വില്യം ഷേക്സ്പിയറിന്റെ വിശ്വവിഖ്യാത നാടകം "മാക്ബത്ത്‌" ഏപിൽ 22, 23, 24 ഈദ്‌ അവധി ദിനങ്ങളിൽ അരങ്ങിൽ

തനിമ കുവൈറ്റിന്റെ ബാനറിൽ വില്യം ഷേക്സ്പിയറിന്റെ വിശ്വവിഖ്യാത നാടകം "മാക്ബത്ത്‌" ഏപിൽ 22, 23, 24 ഈദ്‌ അവധി ദിനങ്ങളിൽ അരങ്ങിൽ അവതരിപ്പിക്കുമെന്ന് നാടക സംവിധായകൻ ബാബുജി ബത്തേരി അറിയിച്ചു. ‌ തനിമ ജനറൽ കൺവീനർ ബാബുജി ബത്തേരി തിരക്കഥയും ഗാനരചനയും സംവിധാനവും നിർവ്വഹിക്കുന്ന നാടകത്തിനു ആർട്ടിസ്റ്റ്‌ സുജാതൻ രംഗപടം ഒരുക്കുന്നു. സംഗീതം - മുസ്തഫ അംബാടി,പശ്ചാത്തല സംഗീതാം - ഉദയൻ അഞ്ചൽ , സംഗീത എകോപനം- മനോജ്‌ മാവേലിക്കര എന്നിവർ നിർവഹിക്കും. ജയേഷ്‌ കുമാർ വർക്കല അരങ്ങിൽ ലൈറ്റ്സ്‌ നിയന്ത്രിക്കും. രംഗോപകരണ രൂപകൽപന ബാപ്തിസ്റ്റ്‌ അംബ്രോസ്‌ കൈകാര്യം ചെയ്യും. പശ്ചാത്തല സംഗീതനിയന്ത്രണം ജിസൺ ജോസഫ്‌ നിർവ്വഹിക്കും. ജിനു കെ അബ്രഹാം, വിജേഷ്‌ വേലായുധൻ എന്നിവർ സഹസംവിധായകരാണു. നാടകതനിമ കൺവീനർ ജേകബ്‌ വർഗ്ഗീസ്‌ പരീശീലനം അടക്കം സംഘാടനം ഏകോപിപ്പിക്കുന്നു. 40-ഓളം കലാകാരന്മാരും 40-ഓളം സാങ്കേതികവിദഗ്ദ്ധരും രണ്ട്‌ മാസം നീണ്ട പരിശീലനങ്ങൾക്ക് ശേഷമാണ് നാടകം അരങ്ങിൽ എത്തിക്കുന്നത്. 6:30നു പ്രവേശനം ആരംഭിച്ച്‌ 7:00മണിക്ക്‌ ആരംഭിക്കുന്ന ഓരോ ഷോയും 1200 പേരുമായ്‌ മൂന്ന് ദിവസം കൊണ്ട്‌ 3600 നാടകപ്രേമികൾക്ക്‌ മുന്നിൽ മാക്ബത്ത്‌ അവതരിപ്പിക്കും. പ്രവാസലോകത്തെ പരിമിതികളെ അതിജീവിച്ചുകൊണ്ട്‌ രണ്ട്‌ മാസത്തെ കഠിനമായ പരിശീലനങ്ങൾക്ക്‌ ഒടുവിൽ അവസാനഘട്ട മിനുക്കുപണികളിലാണു അണിയറപ്രവർത്തകർ. ഏപ്രിൽ 22-23 ഷോകളുടെ പ്രവേശനപാസുകൾ തനിമ വളണ്ടിയർമ്മാർ വഴി കുവൈത്തിന്റെ വിവിധഭാഗങ്ങളിൽ വിതരണം നടക്കുന്നു. എമറാൾഡ്‌, സാഫയർ, റൂബി, ഗാർനറ്റ്‌, ഡയമണ്ട്‌, പ്ലാറ്റിനം, ഗോൾഡ്‌ എന്നിങ്ങനെ ക്രമീകരിച്ച പാസുകൾ ആവശ്യമുള്ളവർ 95500351, 99763613 , 65122295 , 66253617 , 65557002 എന്നീ നമ്പറുകളിൽ വാട്സപ്പ്‌ സന്ദേശം അയച്ച്‌ ബുക്ക്‌ ചെയ്യാവുന്നതാണു എന്ന് സംഘാടകർ അറിയിച്ചു. തനിമ ജനറൽ കൺവീനർ ബാബുജി ബത്തേരി, ആർട്ടിസ്റ്റ്‌ സുജാതൻ മാസ്റ്റർ, നാടകത്തനിമ കൺവീനർ ജേക്കബ്‌ വർഗ്ഗീസ്‌, ജോജിമോൻ, മനോജ്‌ മാവേലിക്കര, ഷാജി ജോസഫ്‌, കുമാർ തൃത്താല, മുബാറക്ക്‌ കാമ്പ്രത്ത്‌ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Posts