നാട്ടിക, അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മുറ്റിച്ചൂർ പാലത്തിൽ വിളക്ക് തെളിഞ്ഞു
തൃശൂർ : പുതുവർഷ പുലരിയിൽ നാട്ടിക അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തിൻ്റെ ഫലമായാണ് മിനി ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞത്. കുറച്ച് കാലമായി വെളിച്ചമില്ലാത്ത അവസ്ഥയായിരുന്നു പാലത്തിൽ, ഇതോടെ ഒരു പരിഹാരമാവുകയാണ്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് സ്വിച്ച് ഓൺ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ പ്രദീപ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് രജനി ബാബു, രണ്ട് പഞ്ചായത്തിലെ വാർഡ് മെമ്പർമാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷ വി എൻ മേനക നന്ദി പറഞ്ഞു.