ഭാരതീയ കർഷക മോർച്ച നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷീകോത്സവവും കർഷക സംഗമവും നടത്തി

ഭാരതീയ കർഷക മോർച്ച നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം 1 കർഷക വന്ദന ദിനമായ ഇന്ന് രാവിലെ 11 മണിക്ക് നാട്ടിക എസ് ൻ ഹാളിൽ വെച്ച് കാർഷീകോത്സവവും കർഷക സംഗമവും നടത്തി. അന്തിക്കാട് പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകനായ ഗോകുൽ കരീപ്പള്ളിയെ പൊന്നാടയണിഞ്ഞ് ആദരിച്ചു. കൂടാതെ മണ്ഡലത്തിലെ തിരഞ്ഞെടുത്ത മികച്ച കർഷകരെ ആദരിക്കുകയും മെമെന്റോ നൽകുകയും ചെയ്തു. സംഗമത്തിൽ പങ്കെടുത്തവർക്ക് പച്ചക്കറി തൈകളും തെങ്ങിൻ തൈകളും വിതരണം ചെയ്തു. കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് സിജു തയ്യിൽ അദ്ധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ബി ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. കർഷക മോർച്ച മണ്ഡലം ജന : സെക്രട്ടറി പ്രകാശൻ കണ്ടങ്ങത് സ്വാഗതം ആശംസിച്ചു. കർഷകമോർച്ച തൃശൂർ ജില്ലാ ട്രഷറർ അഭിലാഷ് കണ്ടാരംതറ ആമുഖ പ്രഭാഷണം നടത്തി. പാർട്ടി മണ്ഡലം പ്രസിഡണ്ട് ഹരീഷ് മാഷ്, ജനറൽ സെക്രട്ടറി എ കെ ചന്ദ്രശേഖരൻ, കർഷകമോർച്ച ജില്ലാ സമിതിയംഗം വാസുദേവൻ തേക്കിനിയേടത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കർഷമോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് രഘുലാൽ നന്ദി പറഞ്ഞു. സംഘാടക സമിതി അംഗങ്ങളായ മോഹൻദാസ്, ദയാനന്ദൻ, സന്തോഷ്, ശിവപ്രസാദ്, ബാലൻ, പ്രേമദാസ്‌, ബാബു വളവത്, ശിവകുമാർ, ബാബു എടതിരിഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts