കേന്ദ്ര മന്ത്രി വി. മുരളീധരന്റെ കുവൈറ്റ് സന്ദർശനം പൂർത്തിയായി

വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്റെ കുവൈറ്റിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയായി

വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്റെ കുവൈറ്റിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയായി. കഴിഞ്ഞ 2 വർഷത്തിനിടെ ഇന്ത്യയുടെ ഭാഗത്ത് നിന്ന് കുവൈറ്റിലേക്കുള്ള ആദ്യ മന്ത്രിതല സന്ദർശനമായിരുന്നു ഇത്. സന്ദർശന വേളയിൽ ഉപപ്രധാനമന്ത്രിയും കുവൈറ്റ് ആഭ്യന്തര സഹമന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്, വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ-ജാബർ അൽ-സബാഹ്. ഉപ വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹുമായും അദ്ദേഹം കൂടികാഴ്ച നടത്തി.

3.jpeg

വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യപ്പെട്ടു. ഉഭയകക്ഷി വ്യാപാരത്തിന്റെ വൈവിധ്യവൽക്കരണവും കൂടുതൽ ഉഭയകക്ഷി നിക്ഷേപങ്ങളും ഇരു പ്രതിനിധികളും ചർച്ച ചെയ്തു. കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിന് കുവൈറ്റ് സർക്കാരിനെ അദ്ദേഹം അഭിനന്ദിക്കുകയും ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

2.jpeg

കുവൈറ്റിലെ വലുതും ഊർജസ്വലവുമായ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം നിരവധി ആശയവിനിമയങ്ങൾ നടത്തി. വിവിധ മേഖലകളിൽ നിന്നുള്ള 300-ലധികം ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം കുവൈറ്റിന്റെ വികസനത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇന്ത്യൻ സമൂഹത്തിന്റെ പങ്കിനെ അഭിനന്ദിച്ചു. കുവൈറ്റിൽ ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ആദരിക്കുന്നതിനായി ഓഗസ്റ്റ് 23 ന് കുവൈറ്റിലെ ഇന്ത്യൻ എംബസി പരിസരത്ത് ശിലാഫലകം ഉദ്ഘാടനം ചെയ്തു.

vmuraleedharan kuwait.jpg

Related Posts