തൃപ്രയാർ സ്റ്റേഡിയത്തിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അക്രെഡിറ്റഡ് അക്കാദമി ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ
ന്യൂഡൽഹി: തൃശൂർ ജില്ലയിലെ തൃപ്രയാറിൽ അക്രെഡിറ്റേഷൻ അക്കാദമി ആവശ്യപ്പെട്ടുകൊണ്ട് ടി എൻ പ്രതാപൻ എം പി കായിക മന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ചു. തൃപ്രയാറിലുള്ള ടി എസ് ജി എ സ്റ്റേഡിയത്തിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അക്രെഡിറ്റഡ് അക്കാദമി ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് താക്കൂർ ടി എൻ പ്രതാപൻ എം പിക്ക് ഉറപ്പ് നൽകി.
1988ൽ സ്ഥാപിതമായ തൃപ്രയാർ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ 2013ലാണ് ടി എസ് ജി എ സ്റ്റേഡിയം സ്ഥാപിക്കുന്നത്. തീരദേശ മേഖലയിലെ ഏറ്റവും മികച്ച ഇൻഡോർ സ്റ്റേഡിയങ്ങളിലൊന്നാണ് ഇത്. 2015ലെ ദേശീയ ഗെയിംസിൽ ബോക്സിങ് മത്സരങ്ങൾക്ക് വേദിയായിരുന്നു ഈ സ്റ്റേഡിയം. നിരവധി ദേശീയ അന്തർദേശീയ വോളിബോൾ ടൂർണമെന്റുകൾ അടക്കം സംഘടിപ്പിച്ചിട്ടുള്ള ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയം കേന്ദ്രീകരിച്ച് 'സായ്' യുടെ അക്രെഡിറ്റേഷൻ അക്കാദമി സ്ഥാപിതമാകുന്നത് കായിക മേഖലക്ക് വലിയ മുതൽകൂട്ടാവും.