ബിപിൻ റാവത്തിൻ്റെ ഇൻഷുറൻസ് ക്ലെയിം നടപടികൾ റെക്കോഡ് വേഗത്തിൽ പൂർത്തിയാക്കി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിൻ്റെയും ബ്രിഗേഡിയർ എൽ എസ് ലിഡ്ഡറിൻ്റെയും അടക്കം ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ സൈനികരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ റെക്കോഡ് വേഗത്തിൽ പൂർത്തിയാക്കി ഇൻഷുറൻസ് കമ്പനികൾ. ജനറൽ റാവത്തിൻ്റെയും മറ്റ് ഏഴ് സൈനികരുടെയും ക്ലെയിം നടപടികൾ 30 മിനിറ്റിനുള്ളിൽ സെറ്റിൽ ചെയ്തെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ബാങ്കിൽ നിന്നുള്ള അറിയിപ്പ് ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനി ബ്രിഗേഡിയർ എൽ എസ് ലിഡ്ഡറുടെ ക്ലെയിം സെറ്റിൽ ചെയ്ത് പണം കൈമാറി.

"ഡിസംബർ 10-ന് അക്കൗണ്ട് ഉടമകൾ അപകടത്തിൽ മരിച്ചതായി ബാങ്കിൽ നിന്ന് ഞങ്ങൾക്ക് പ്രാഥമിക വിവരം ലഭിച്ചു. വിവരം വന്നയുടനെ, ഏറ്റവും കുറഞ്ഞ പേപ്പർ വർക്ക് ഉപയോഗിച്ച് ഞങ്ങൾ ക്ലെയിം തുക അടച്ചു," യുഐഐ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ സത്യജിത് ത്രിപാഠിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരുടെ ഇൻഷുറൻസ് തുക 30 ലക്ഷം രൂപയും ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥരുടേത് 40 ലക്ഷം രൂപയുമാണ്.

Related Posts