മലയാളി വിദ്യാർഥികൾക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശിലെ സർവകലാശാല
കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിപ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി. മധ്യപ്രദേശിലെ അമര്‍കണ്ടകിലുള്ള സര്‍വകലാശാലയിലെ പ്രോക്ടോറിയല്‍ ബോര്‍ഡാണ് മലയാളി വിദ്യാര്‍ഥികളില്‍ നിന്നും നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.
കേരളത്തില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ നിപ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വച്ചില്ലെങ്കില്‍ സര്‍വകലാശാലയില്‍ പ്രവേശനം അനുവദിക്കില്ലെന്ന് പ്രോക്ടര്‍ ഓഫീസ് പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു. സര്‍വകലാശാല പ്രോക്ടര്‍ പ്രൊഫ എം ടി വി നാഗരാജ് ഒപ്പുവെച്ച നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പത്തോളം കോഴ്സുകളില്‍ മുന്നൂറോളം മലയാളി വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.