ആരൊക്കെ പരിഹസിച്ചാലും സ്വന്തം സ്വപ്നങ്ങളുടെ സൗന്ദര്യത്തിൽ വിശ്വാസം അർപ്പിക്കണമെന്ന് ഉണ്ണി മുകുന്ദൻ
സ്വന്തം സ്വപ്നങ്ങളുടെ സൗന്ദര്യത്തിൽ നമ്മൾ ഓരോരുത്തരും സ്വയം വിശ്വാസം അർപ്പിക്കണമെന്ന് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ. വലിയ സ്വപ്നങ്ങൾ ലക്ഷ്യം വെയ്ക്കുമ്പോൾ അത് നേടിയെടുക്കാനുള്ള നമ്മുടെ കഴിവിൽ സംശയം പ്രകടിപ്പിക്കുന്നവർ ഉണ്ടാകാം. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള യാത്രയിൽ നമുക്കുനേരെ പരിഹാസ ശരങ്ങൾ എയ്യുന്നവർ ഉണ്ടാകാം. അതൊന്നും കണക്കിലെടുക്കരുത്.
തികഞ്ഞ സത്യസന്ധതയോടെ സ്വപ്നങ്ങൾ സ്വന്തമാക്കാനുള്ള പരിശ്രമത്തിൽ ഓരോരുത്തരും മുന്നേറണമെന്ന് സോഷ്യൽ മീഡിയാ കുറിപ്പിൽ മേപ്പടിയാൻ താരം പറയുന്നു. സ്വപ്നങ്ങൾ കാണുക, അതുതന്നെ ലക്ഷ്യം വെയ്‌ക്കുക, അവ നേടിയെടുക്കുക. അതിനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്.
മേപ്പടിയാൻ തകർപ്പൻ വിജയമാക്കിയ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിൻ്റെ കുറിപ്പ് അവസാനിക്കുന്നത്.