സന്തോഷകരമായ ദാമ്പത്യത്തിന് ഭാര്യയുമൊത്തുള്ള ചില സെൽഫീസ് ഉത്തമമാണ്, ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സി ഐ ദിനേഷ് പ്രഭാകർ

സർക്കിൾ ഇൻസ്പെക്ടർ ദിനേഷ് പ്രഭാകർ- ഭ്രമം എന്ന ചിത്രത്തിൽ നടൻ ഉണ്ണി മുകുന്ദൻ ചെയ്ത പ്രതിനായക വേഷമാണ്. ചിത്രത്തിൽ നടൻ്റെ ഭാര്യ സ്വപ്നയായി അഭിനയിച്ചത് അനന്യയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് തലക്കെട്ടിൽ കാണുന്ന രസകരമായ വാചകം താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. തമാശ നിറഞ്ഞ ഒട്ടേറെ പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.

ഭ്രമത്തിൽ താൻ ചെയ്ത കഥാപാത്രത്തെപ്പറ്റി നിരവധി പോസിറ്റീവ് പ്രതികരണങ്ങൾ ലഭിച്ചു, എല്ലാവർക്കും നന്ദി പറയുന്നു- കൃതജ്ഞതാ സന്ദേശത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു. ഒരു നടൻ എന്ന നിലയിൽ ഏതെങ്കിലും ഴോണറിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ താൻ ശ്രദ്ധിക്കാറുണ്ട്. ഭ്രമത്തിലെ വേഷത്തിന് താൻ കടപ്പെട്ടിരിക്കുന്നത് സംവിധായകൻ രവി കെ ചന്ദ്രനോടും സഹോദര തുല്യനായ പൃഥ്വിരാജിനോടുമാണ്. ഈ വേഷത്തിലേക്ക് തന്നെ നിർദേശിച്ചത് പൃഥ്വിയാണ്. ഇതേ ടീമുമൊത്ത് വീണ്ടും വർക്ക് ചെയ്യണമെന്നാണ് ആഗ്രഹം.

വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'മേപ്പടിയാൻ' എന്ന വരാനിരിക്കുന്ന ചിത്രത്തെ കുറിച്ചും താരം തൻ്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നടൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. അജു വർഗീസ്, അഞ്ജു കുര്യൻ, കലാഭവൻ ഷാജോൺ, സൈജു കുറുപ്പ്, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Related Posts