നീ ഒപ്പമുണ്ടെങ്കിൽ പറക്കാൻ പറ്റുമെന്നാണ് എൻ്റെ വിശ്വാസം, ഡ്യുക്കാട്ടി പറപ്പിച്ച് ഉണ്ണിമുകുന്ദൻ

പതിനേഴ് ലക്ഷം രൂപയിൽ കൂടുതൽ എക്സ് ഷോറൂം വിലയുള്ള ഡ്യുക്കാട്ടി പണിഗാലെ വി 2 പറപ്പിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ. നീ ഒപ്പമുണ്ടെങ്കിൽ പറക്കാൻ പറ്റുമെന്നാണ് തൻ്റെ വിശ്വാസമെന്നും താരം കുറിച്ചു.

തലയിൽ ഹെൽമറ്റില്ലാതെ, തൊപ്പിവെച്ച് ഓടിക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അതോടെ ഹെൽമറ്റും ജാക്കറ്റും വരുമ്പോഴാണ് ഡ്യുക്കാട്ടി കൂടുതൽ ആകർഷകമാകുക എന്ന കമൻ്റുമായി ഒരാളെത്തി. നല്ല കാര്യങ്ങൾ എപ്പോഴും നന്നായി കാണുന്നത് 'നേക്കഡ് ' ആവുമ്പോഴാണെന്ന് അതിനോട് നടൻ രസകരമായി പ്രതികരിച്ചിട്ടുണ്ട്.

നിലവിൽ പതിമൂന്ന് മോഡലുകളാണ് ഡ്യുക്കാട്ടി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. എട്ടു ലക്ഷം രൂപയോളം വിലവരുന്ന ഡ്യുക്കാട്ടി സ്ക്രാംബ്ലർ ഐക്കൺ ആണ് ഇതിൽ ഏറ്റവും കുറഞ്ഞ മോഡൽ. ഇരുപത്തി മൂന്ന് ലക്ഷത്തിനു മുകളിൽ വിലവരുന്ന ഡ്യുക്കാട്ടി പണിഗാലെ വി 4 ആണ് ഏറ്റവും ഉയർന്ന മോഡൽ. പതിനേഴ് ലക്ഷം രൂപയിൽ കൂടുതൽ എക്സ് ഷോറൂം വില വരുന്ന ഡ്യുക്കാട്ടി പണിഗാലെ വി 2 മോഡലിൻ്റെ ചിത്രമാണ് ഉണ്ണി മുകുന്ദൻ ഇൻസ്റ്റയിലൂടെ ഷെയർ ചെയ്തത്.

Related Posts