തരംതാണ രാഷ്ട്രീയം; പ്രാർഥിക്കുന്നതും തുപ്പുന്നതും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ അധ:പതിച്ചെന്ന് ഊർമിള മണ്ഡോദ്കർ
പ്രാർഥിക്കുന്നതും തുപ്പുന്നതും വേർതിരിച്ച് അറിയാൻ കഴിയാത്ത വിധത്തിൽ നാം അധ:പതിച്ചെന്ന് ബോളിവുഡ് അഭിനേത്രിയും ശിവസേന നേതാവുമായ ഊർമിള മണ്ഡോദ്കർ. രാഷ്ട്രീയം വളരെ തരംതാഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയെന്ന് നടി കുറ്റപ്പെടുത്തി.
ഒരു സമൂഹം എന്ന നിലയിൽ നാം എത്രയോ തരംതാണിരിക്കുന്നു. പ്രാർഥിക്കുന്നതും തുപ്പുന്നതും തമ്മിൽ വേർതിരിച്ച് അറിയാൻ കഴിയാതായിരിക്കുന്നു. ദേശീയ, അന്തർദേശീയ വേദികളിൽ നമ്മുടെ രാഷ്ട്രത്തെ പ്രതിനിധീകരിച്ച ഉന്നത വ്യക്തിത്വത്തെയാണ് ഇത്തരം തരം താണ രാഷ്ട്രീയം കൊണ്ട് അവഹേളിക്കുന്നതെന്ന് ഊർമിള പറഞ്ഞു. ഇത് വളരെ സങ്കടകരമാണ്.
ലതാ മങ്കേഷ്കറുടെ മൃതദേഹത്തെ ഷാരൂഖ് ഖാൻ അവഹേളിച്ചെന്ന തരത്തിലുള്ള സോഷ്യൽ മീഡിയാ പ്രചാരണത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് ബോളിവുഡ് താരം പ്രതികരിച്ചത്.