രോഹിൻഗ്യകൾക്ക് നേരെയുള്ള "വയലൻസ് ഡാറ്റ" പുറത്തു വിടണമെന്ന് ഫേസ്ബുക്കിനോട് അമേരിക്കൻ കോടതി

രോഹിൻഗ്യൻ മുസ്ലിമുകൾക്കെതിരെയുള്ള അക്രമങ്ങളെ കുറിച്ച് തങ്ങളുടെ പക്കലുള്ള ഡാറ്റ പുറത്തുവിടണമെന്ന് ഫേസ്ബുക്കിനോട് അമേരിക്കൻ കോടതി ആവശ്യപ്പെട്ടു. മ്യാൻമറിലെ ന്യൂനപക്ഷ മുസ്ലിം ജനവിഭാഗത്തിനെതിരെ അക്രമവും സ്പർധയും വളർത്താൻ ശ്രമിച്ചതിൻ്റെ പേരിൽ ഫേസ്ബുക്ക് നീക്കം ചെയ്ത അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറാനാണ് യു എസ് കോടതി ആവശ്യപ്പെട്ടത്.

പലതവണ ആവശ്യപ്പെട്ടിട്ടും ഡാറ്റ കൈമാറാൻ ഫേസ്ബുക്ക് വിസമ്മതിക്കുകയാണ്. ഉപയോക്താക്കളുടെ വിവരം രഹസ്യമായി സൂക്ഷിക്കാനുള്ള യു എസിലെ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ നിയമം ചൂണ്ടിക്കാട്ടിയാണ് വിവരങ്ങൾ നൽകാൻ ഫേസ്ബുക്ക് തയ്യാറാവാത്തത്.

അന്വേഷണ ഏജൻസികൾക്ക് ഏറെ നിർണായകമായ വിവരങ്ങളാണ് ഫേസ്ബുക്കിൻ്റെ പക്കലുള്ളതെന്നും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൻ്റെ പേരിൽ അവ കൈമാറാൻ മടിക്കുന്നത് ശരിയല്ലെന്നും കോടതി കുറ്റപ്പെടുത്തി. ഉപയോക്തൃ സ്വകാര്യ ലംഘിച്ചതിൻ്റെ പേരിൽ ആരോപണങ്ങൾ നേരിടുന്ന കമ്പനി അതേപ്പറ്റി സംസാരിക്കുന്നതിലെ വൈരുധ്യം കോടതി ചൂണ്ടിക്കാട്ടി.

Related Posts