ഉക്രയ്ൻ വിഷയത്തിൽ ഇന്ത്യൻ നിലപാട് തൃപ്തികരമല്ലെന്ന് അമേരിക്ക
ഉക്രയ്ൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് തൃപ്തികരമല്ലെന്ന് അമേരിക്ക. എന്നാൽ അതിൽ ആശ്ചര്യമൊന്നും തോന്നുന്നില്ലെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഇൻഡോ പസഫിക് ഡയറക്ടർ മിറ റാപ്പ്ഹൂപ്പർ അഭിപ്രായപ്പെട്ടു.
വാഷിങ്ങ്ടൺ സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസ് ആതിഥേയത്വം വഹിച്ച ഒരു ഓൺലൈൻ പരിപാടിക്കിടെയാണ് അവർ ഇന്ത്യൻ നിലപാടിനെ വിലയിരുത്തിയത്. റഷ്യയുമായുള്ള അടുത്ത ബന്ധം തുടരുന്നതിന് ഇന്ത്യയ്ക്ക് ബദലുകൾ ആവശ്യമാണെന്ന് അവർ പറഞ്ഞു.
സമീപ വർഷങ്ങളിൽ ഇന്ത്യ വാഷിങ്ങ്ടണുമായി അടുത്ത ബന്ധം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചൈനയ്‌ക്കെതിരെ ലക്ഷ്യമിട്ടുള്ള ക്വാഡ് ഗ്രൂപ്പിലെ സുപ്രധാന അംഗവുമാണ് ഇന്ത്യ. എന്നാൽ മോസ്കോയുമായി ഇന്ത്യയ്ക്ക് ദീർഘകാല ബന്ധമുണ്ട്. ഇന്ത്യൻ പ്രതിരോധ ഉപകരണങ്ങളുടെ പ്രധാന വിതരണക്കാരായി മോസ്കോ തുടരുകയാണ്. അതിനാലാണ്
ഉക്രയ്നിലെ റഷ്യൻ നടപടികളെ അപലപിക്കുന്നതിൽ നിന്ന് ഇന്ത്യ ഒഴിഞ്ഞുമാറുന്നതും യു എൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതും.