യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ യുഎസ്
By NewsDesk

അമേരിക്ക: യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് യു.എസ്. ഒരു ബില്യൺ ഡോളറിന്‍റെ പാക്കേജ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതോടെ യുക്രൈനിനുള്ള യുഎസ് സഹായം 8.8 ബില്യൺ ഡോളറായി ഉയരും. ഇതുവരെ പ്രഖ്യാപിച്ച ഏറ്റവും വലിയ തുകയാണിത്. ഇവയിൽ ഭൂരിഭാഗവും ദീർഘദൂര ടാർഗെറ്റഡ് ആയുധങ്ങളായിരിക്കും. സൈനിക പരിരക്ഷയുള്ള 50 ആംബുലൻസുകളും പാക്കേജിൽ ഉൾപ്പെടുന്നു.