ലോകകപ്പ് പരിശീലന വേദികളിൽ മഴവിൽ നിറമുള്ള ചിഹ്നം ഉപയോഗിക്കാൻ യുഎസ്
വാഷിങ്ടൻ: ഫുട്ബോൾ ലോകകപ്പ് പരിശീലന വേദികളിൽ മഴവിൽ നിറമുള്ള ചിഹ്നം ഉപയോഗിക്കാൻ യുഎസ് സോക്കർ ഫെഡറേഷൻ തീരുമാനിച്ചു. ചുവന്ന വരകളും നീല എഴുത്തുമുള്ള ചിഹ്നം പതിവായി ഉപയോഗിക്കുന്ന യുഎസിന്‍റെ പരോക്ഷമായ പ്രതിഷേധമാണ് ഈ നീക്കം. എൽജിബിടിക്യു അംഗങ്ങളോടും പ്രവാസി തൊഴിലാളികളോടുമുള്ള ആതിഥേയ രാഷ്ട്രത്തിന്റെ നിലപാടുകൾക്കെതിരെയാണ് ഇത്തരമൊരു നടപടി. എന്നിരുന്നാലും, യുഎസ് ടീം മത്സര സമയത്ത് പതിവ് ചിഹ്നം മാത്രമേ ഉപയോഗിക്കൂ.