മിസൈൽ പദ്ധതി ഉപേക്ഷിച്ച് ജനക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉത്തര കൊറിയയോട് അമേരിക്ക
ആണവായുധ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഉപേക്ഷിച്ച് ജനക്ഷേമത്തിലൂന്നിയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉത്തര കൊറിയയോട് അമേരിക്ക. ഉപരോധങ്ങൾ കടുപ്പിച്ച് ഉത്തര കൊറിയൻ ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നതിനെതിരെ റഷ്യയും ചൈനയും നടത്തിയ പരാമർശങ്ങളെ തുടർന്നാണ് അമേരിക്ക രംഗത്തെത്തിയത്.
മനുഷ്യാവകാശങ്ങളെ മാനിച്ചും നിയമവിരുദ്ധമായ ഡബ്ല്യുഎംഡി, (വൻതോതിലുള്ള നശീകരണ ആയുധങ്ങൾ), ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമുകൾ ഒഴിവാക്കിയും സ്വന്തം ജനതയുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടും ജനക്ഷേമത്തിനായുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാൻ ഉത്തര കൊറിയയോട് ആവശ്യപ്പെടുന്നതായി ഐക്യരാഷ്ട്രസഭയിലെ യു എസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പ്രസ്താവനയിൽ പറഞ്ഞു.