കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോഗിച്ചു; സ്ത്രീ കസ്റ്റഡിയിൽ
പത്തനംതിട്ട: കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോഗിക്കുന്ന മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ച്. മലയാലപ്പുഴ പുതിയപാട് വാസന്തി മഠത്തിലേക്ക് ആണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ, കോണ്‍ഗ്രസ്, ബിജെപി പ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. ദേവകി എന്ന സ്ത്രീയാണ് ഇവിടെ പൂജകൾ നടത്തുന്നത്. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഈ സ്ഥലത്തെക്കുറിച്ച് മുമ്പും നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കുട്ടികളെ ഉൾപ്പടെ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.