ഉത്രവധം; കുറ്റക്കാരന്‍; ശിക്ഷാവിധി മറ്റന്നാള്‍; വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍
ഉത്രവധം: ശിക്ഷാവിധി മറ്റെന്നാൾ
കൊല്ലം: മന:സാക്ഷിയെ ഞെട്ടിച്ച ഉത്രവധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി 13 ലേക്ക് മാറ്റി. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പ്രതിയോട് ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്ന് സൂരജ് അറിയിച്ചു. കേസ് അപൂര്‍വങ്ങളില്‍ ആപൂര്‍വമാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്നതായിരിക്കണം വിധിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വിധി കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു.
അവൻ ഒരു ജോലി ചെയ്തു, ആ ജോലിക്ക് ദൈവം അവന് കൂലി കൊടുക്കും; പ്രതികരിച്ച് ഉത്രയുടെ അമ്മ