വിധിയിൽ ഒട്ടും തൃപ്തയല്ല, അതീവ നിരാശയെന്ന് ഉത്രയുടെ അമ്മ

ഉത്ര വധക്കേസിൽ കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിയിൽ ഒട്ടും തൃപ്തയല്ലെന്നും അതീവ നിരാശയെന്നും ഉത്രയുടെ അമ്മ മണിമേഖല. 17 വർഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

പരമാവധി ശിക്ഷയാണ് താൻ പ്രതീക്ഷിച്ചിരുന്നത്. മാതൃകാപരമായ ശിക്ഷയാണ് നൽകേണ്ടിയിരുന്നത്. ഇത്തരം കുറ്റകൃത്യങ്ങളിൽ പരമാവധി ശിക്ഷ നൽകിയില്ലെങ്കിൽ നമ്മുടെ സമൂഹം എങ്ങോട്ടാണ് പോവുകയെന്നും അമ്മ ചോദിച്ചു.

നേരത്തേ, അവൻ ചെയ്ത ജോലിക്ക് ദൈവം അർഹിക്കുന്ന ശിക്ഷ നൽകുമെന്ന് അമ്മ പറഞ്ഞിരുന്നു. മകൾ ഉത്രയുടെ ഘാതകനായ മരുമകൻ സൂരജിന് കോടതി വധശിക്ഷ നൽകും എന്നാണ് അമ്മ മണിമേഖല പ്രതീക്ഷിച്ചിരുന്നത്.

Related Posts