ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുഷിൽ ചന്ദ്ര. മൂന്നു ദിവസമായി സംസ്ഥാനത്ത് തങ്ങുന്ന മൂന്നംഗ കമ്മിഷൻ മുഴുവൻ രാഷ്ട്രീയ പാർടികളുമായും ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി. നേരത്തേ നിശ്ചയിച്ച പ്രകാരം തിരഞ്ഞെടുപ്പ് സമയത്തിന് നടത്തണമെന്ന ആവശ്യമാണ് എല്ലാ രാഷ്ട്രീയ പാർടികളും ഉന്നയിച്ചത്. ജനുവരി 5-ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റിവെയ്ക്കണമെന്ന് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. റാലികളും പ്രകടനങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ ആൾക്കൂട്ടങ്ങളും നിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കോടതി ആവശ്യപ്പെട്ടിരുന്നു.

Related Posts