ഉത്തരാഖണ്ഡ് ഹിമപാതം; മരണം 19, ഇതുവരെ രക്ഷിച്ചത് 14 പേരെ
ന്യൂ ഡൽഹി: ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. തിരച്ചിലിനായി 30 സംഘങ്ങളെ വിന്യസിച്ചതായി ഉത്തരാഖണ്ഡ് ഡി.ജി.പി അറിയിച്ചു. ഉത്തരകാശിയിലെ നെഹ്റു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള 41 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.