'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത'; ക്യാംപെയിനുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ 'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത' എന്ന പേരിൽ ആരോഗ്യ വകുപ്പ് ക്യാംപെയിൻ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. പേവിഷബാധയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അവരുടെ ആശങ്കകൾ അകറ്റുന്നതിനുമാണ് ക്യാംപെയിൻ ആരംഭിക്കുന്നത്. സ്കൂൾ കുട്ടികൾക്കും ബോധവൽകരണം നൽകും. മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്. പേവിഷബാധയ്ക്കെതിരായ പ്രതിരോധം എല്ലാവരും അറിയണമെന്നും മന്ത്രി പറഞ്ഞു.