ഞാൻ പോയാലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. കൂടുതൽ മിടുക്കനായ ഒരാൾ വരും, അത്രയേ ഉള്ളൂ; വി ഡി സതീശന്‍
കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി ഡി സതീശന്‍. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെ കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിനെ കൈപിടിച്ച് ഉയര്‍ത്താന്‍ കഴിഞ്ഞു. ഞാൻ പോയാലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. കൂടുതൽ മിടുക്കനായ ഒരാൾ വരും. അത്രയേ ഉള്ളൂ. അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ കെ ജി സെന്‍ററിലേക്ക് പോയതെന്നും സതീശന്‍ പറഞ്ഞു.
ആളുകൾ പാർട്ടി മാറുന്നത് പുതിയ കാര്യമല്ല. കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേരുന്നത് ആദ്യമായല്ല. എത്രപേർ സി പി എം വിട്ട് കോൺഗ്രസിൽ ചേർന്നു. നാളെ ആരെങ്കിലും സി പി എം വിട്ടുവന്നാൽ ഞങ്ങളും സ്വീകരിക്കും. വാതിലുകൾ മലർക്കെതുറന്നിട്ടിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.അര്‍ഹിക്കാത്തവര്‍ക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠം. പാര്‍ട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനില്‍കുമാറിന്‍റെ മറുപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു.
43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കെ പി സി സിയുടെ സംഘടന ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ കഴിഞ്ഞ ദിവസം സി പി എമ്മില്‍ ചേര്‍ന്നിരുന്നു.