രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് സുധീരൻ രാജി വെച്ചു; സുധാകരന് കത്ത് നല്‍കി
തിരുവനന്തപുരം: മുന്‍ കെ പി സി സി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവെച്ചു. രാജിക്കത്ത് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് കൈമാറി.
കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയാണ് സുധീരന്റെ രാജി. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് സുധീരന്‍ വ്യക്തമാക്കി. കോൺഗ്രസ് പുനഃസംഘടനയിൽ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഇതിലും വലിയ സ്ഥാനങ്ങൾ സുധീരൻ രാജിവെച്ചിട്ടുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പ്രതികരിച്ചു.