മോദിയെ പ്രകീർത്തിച്ച് വി മുരളീധരൻ; കൂകിവിളിച്ച് വിദ്യാർഥികൾ

കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികളുടെ പ്രതിഷേധം. കാസർകോട് കേരള കേന്ദ്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് സംസാരിക്കുന്നതിനിടെയാണ് സദസ്സിലുണ്ടായിരുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ കൂകി വിളിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ നരേന്ദ്ര മോദി സർക്കാർ ഉയരങ്ങളിലെത്തിച്ചുവെന്ന പരാമർശമാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്.

Related Posts