"വബീഷ് " മാനവികത എന്നാൽ സ്വജീവൻ എന്നതിന്റെ പര്യായം.
ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ നിന്നും മൂന്ന് ജീവനുകളെ തിരികെ ജീവിത തീരത്തേക്ക് കൈപിടിച്ചു കയറ്റിയ യഥാർത്ത മനുഷ്യൻ.
കിഴൂർ-കാസർഗോഡ് അഴിമുഖത്ത് വെച്ച് മത്സ്യ ബന്ധന തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ടവരെ സ്വജീവന്റെ സുരക്ഷ നോക്കാതെ രക്ഷപ്പെടുത്തിയ ബേക്കൽ സ്വദേശി വബീഷ് ആണ് ആ മാനവികതയുടെ പര്യായം .
മത്സ്യബന്ധനത്തിന് പോയ അജ്മൽ (22) അഷ്‌റഫ് (45) മുഹമ്മദ് (40) എന്നീ മുന്ന് പേര് മുങ്ങിത്താഴുന്നത് കണ്ട് നില്ക്കാൻ വിധിക്കപെട്ട് നിസ്സഹായരായ നൂറു കണക്കിന് ആളുകളുടെ ഇടയിൽ നിന്നു വബീഷ്,എന്ന തികച്ചും സാധാരണക്കാരനായ ഒരു മസ്യത്തൊഴിലാളി സ്വജീവൻ അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ടും കടലിലേക്ക് എടുത്തു ചാടി ഈ മുന്ന് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമാന രീതിയിൽ അപകടത്തിൽ പെട്ട രണ്ട് പേരെയും വബീഷ് സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. സമൂഹ മാധ്യങ്ങളിൽ വബീഷിന്റെ ധീരതക്ക് മനുഷ്യ സ്നേഹികളുടെ നിർലോഭമായ അഭിനനന്ദനമാണ് ലഭിക്കുന്നത് . മാനവികത എന്നാൽ കേവലം പാരസ്പര്യമല്ല അത് നമ്മുടെ ജീവനെപോലെ മറ്റു ജീവനും സുരക്ഷ ഒരുക്കുകയാണന്ന ഉദാത്തമായ സന്ദേശമാണ് നൽകുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന പ്രതിപാദ്യം . വിസ്മയകരമായ പച്ച തുരുത്തുകൾകൊണ്ട് സമ്പൂഷ്ടമാണ് ഈ ഭൂമി . ഇവിടെ മാനവികത നിലനിൽക്കും എന്ന സന്ദേശത്തിന്റെ ഉദാത്ത ഉദാഹരണമായി മാറുകയാണ് വബീഷ് .