ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകള്‍

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഐടിഐകളില്‍ നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. യോഗ്യത: എംബിഎ, ബിബിഎ, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡിജിടി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഹ്രസ്വകാല ടിഒടി(TOT) കോഴ്‌സിനൊപ്പം രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഏതെങ്കിലും വിഷയത്തിലുള്ള ഡിപ്ലോമയും ഇംഗ്ലീഷ് ഭാഷയിലുള്ള നിര്‍ബന്ധിത പരിജ്ഞാനവും,
പ്ലസ് ടു-ഡിപ്ലോമ തലത്തിലും അതിനു മുകളിലുമുള്ള ആശയവിനിമയ കഴിവുകളും അടിസ്ഥാന കമ്പ്യൂട്ടറും. മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിഫലം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം മാര്‍ച്ച് 23ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ വെച്ച് നടത്തുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0495 2461898.