കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്. സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള വനിതകളായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. നിയമന കാലാവധി പരമാവധി 2024 മാർച്ച് 31 വരെയായിരിക്കും.

കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം അനിവാര്യമാണ്. പ്രതിമാസ വേതനം 19,950 രൂപ. വിദ്യാഭ്യാസ യോഗ്യത: നിശ്ചിത ട്രേഡിൽ ലഭിച്ച ടെക്നിക്കൽ ഹയർ സെക്കണ്ടറി ലിവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ വിജയം അല്ലെങ്കിൽ എസ് എസ് എൽ സി വിജയവും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / കേരള എഞ്ചിനീയറിംഗ് പരീക്ഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിൽ നിശ്ചിത ട്രേഡിലുള്ള വിജയം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 18നു മുൻപായി ട്രൈബൽ ഡവലപ്പ്മെന്റ് ആഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ആഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി - 680307 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ഈ വിഷയത്തിൽ ഉയർന്ന യോഗ്യതയുള്ളവരേയും പരിഗണിക്കുന്നതാണ്.

Related Posts