അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തിക ഒഴിവ്
തൃശൂർ ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓബുഡ്സ്പേഴ്സന്റെ ഓഫീസിൽ നിലവിലുള്ള അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് കരാർ
നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം ബിരുദവും സർക്കാർ അംഗീകൃത പി.ജി.ഡി.സി.എ യോഗ്യതയും ഉണ്ടായിരിക്കണം. മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പ് റൈറ്റിങ്ങിൽ പ്രാവീണ്യമുണ്ടാകണം. ബി.കോം ബിരുദധാരിയുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ ബിരുദമുള്ളവരെയും പരിഗണിക്കും. പ്രായോഗിക പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. നിയമന കാലാവധി 2 വർഷമായിരിക്കും. നിർദ്ദിഷ്ട യോഗ്യതയുള്ള അപേക്ഷകൾ ഡിസംബർ 10 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം " ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം, അയ്യന്തോൾ, തൃശൂർ - 680003 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2364095, 2364098